HOME
DETAILS
MAL
കൗണ്‍സലിങ് സെന്ററില്‍ നിന്ന് 16കാരിയെ കാണാതായി
backup
July 05 2018 | 08:07 AM
പേരൂര്‍ക്കട: ഇന്ദിരാനഗറിലെ കൗണ്സലങ് സെന്ററില്‍ നിന്ന് 16 കാരിയെ കാണാതായി. കാട്ടാക്കട സ്വദേശിനിയായ 16 കാരിയെയാണ് ബുധനാഴ്ച വൈകിട്ട് അഞ്ച് മുതല്‍ കാണാതായത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് ഒരു യുവാവുമൊത്ത് സ്നേഹത്തിലാകുകയും തുടര്‍ന്ന് പൊലിസിന്റെ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തുകയും ചെയ്തതാണ്. കുട്ടിക്ക് ചില മാനസിക വിഷമങ്ങളുണ്ടായിരുന്നതിനാല് ഒരു കൗണ്‍സലിങ് സെന്ററിനെ ഏല്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് കുട്ടിയെ സെന്ററിനു കൈമാറിയത്. ഇതിനിടെയാണ് ഇവിടെനിന്നു കുട്ടിയെ കാണാതായിരിക്കുന്നത് '.
പെണ്‍കുട്ടി ചാടിപ്പോയതാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടത്തിപ്പുകാരുടെ ഗുരുതരമായ വീഴ്ചയാണ് പിന്നിലെന്നാണ് ആരോപണം. പേരൂര്‍ക്കട പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."