HOME
DETAILS

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; ക്രമീകരണങ്ങള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി

  
backup
March 30 2019 | 05:03 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80


കോട്ടയം : സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ഒബ്‌സര്‍വര്‍ കെ.വി ഗണേഷ് പ്രസാദ് കോട്ടയം മണ്ഡലത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്നലെ രാവിലെ കലക്ടറേറ്റിലെത്തിയ അദ്ദേഹം ജില്ലാ വരണാധികാരിയായ കലക്ടര്‍ പി.കെ സുധീര്‍ ബാബുവമായി കൂടിക്കാഴ്ച്ച നടത്തി.
തുടര്‍ന്നു നടന്ന അവലോകന യോഗത്തില്‍ ചെലവ് നിരീക്ഷണം, അക്കൗണ്ടിങ്, വീഡിയോ നീരീക്ഷണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എം.വി സുരേഷ്‌കുമാര്‍, എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് നോഡല്‍ ഓഫിസര്‍ റേച്ചല്‍ ജോര്‍ജ്, നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് സെല്ലിലും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലിലും കേന്ദ്ര നിരീക്ഷകന്‍ സന്ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ അടിസ്ഥാന നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനെ ആധാരമാക്കിയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ കണക്കാക്കുന്നത്. സ്ഥാനാര്‍ഥിയോ ഏജന്റുമാരോ എല്ലാ ദിവസവും ചെലവു വിവരം നിശ്ചിത മാതൃകയിലുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കേന്ദ്ര നിരീക്ഷകന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ഈ രജിസ്റ്ററും അനുബന്ധ ബില്ലുകളും വൗച്ചറുകളും ബാങ്ക് പാസ്ബുക്കും ഹാജരാക്കണം.
സ്ഥാനാര്‍ഥികള്‍ ഹാജരാക്കുന്ന കണക്കുകളും എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് സെല്ലിന്റെ കൈവശമുള്ള കണക്കുകളും ഒത്തു നോക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പരാതികളുണ്ടെങ്കില്‍ നിരീക്ഷകനെ അറിയിക്കാം. ഫോണ്‍: 04812342530, 8304865833.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago