ഹരിത ഓഫിസിന് പിന്തുണയേകി സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ ഓഫിസുകളില്‍ ഹരിതചട്ടം (ഗ്രീന്‍പ്രോട്ടോക്കോള്‍) നടപ്പാക്കുന്ന നടപടികള്‍ക്കും ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വപിന്തുണയും പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി സര്‍വിസ് സംഘടനകള്‍.
ഓഫിസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന് പിന്തുണതേടി ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി കലക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ സര്‍വിസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലയിലെ ഓഫിസുകള്‍ ഹരിത ഓഫിസുകളാക്കാന്‍ സംഘടനകള്‍ പിന്തുണ അറിയിച്ചത്. കലക്ടറേറ്റിലടക്കം ഓഫിസുകളില്‍ സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉടന്‍ നീക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
സര്‍വിസ് സംഘടനകള്‍ നടത്തുന്ന യോഗങ്ങള്‍, സമ്മേളനങ്ങള്‍, പരിപാടികള്‍ എന്നിവയില്‍ ഹരിതചട്ടം പാലിക്കുമെന്നും സംഘടനകള്‍ ഉറപ്പുനല്‍കി. ഓഫിസുകളിലെയും കാന്റീനുകളിലെയും ചുമരുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കും. പോസ്റ്ററുകളും നോട്ടീസും സ്ഥാപിക്കുന്നതിന് പ്രത്യേക നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഓഫിസുകളില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേയുള്ള പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇലപ്പൊതികള്‍ അടക്കം ഉപേക്ഷിച്ച് പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. എല്ലാ ഓഫിസുകളും ഹരിതചട്ടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബുകളെ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
കലക്ടറേറ്റില്‍ മാലിന്യസംസ്‌ക്കരണത്തിനായി ബയോ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓഫിസുകള്‍ മനോഹരമായും വൃത്തിയായും സൂക്ഷിക്കാന്‍ ജീവനക്കാരുടെ സഹകരണം വേണമെന്നും കലക്ടര്‍ പറഞ്ഞു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍ വിനോദ്, സര്‍വിസ് സംഘടന നേതാക്കളായ ബി. അനില്‍കുമാര്‍, യു.എം നഹാസ്, ആര്‍. വിദ്യാ വിനോദ്, പി. ശ്രീകുമാര്‍, ഹരിചന്ദ്രന്‍ നായര്‍, എസ്. സുരേഷ് കുമാര്‍, പി.വി രഞ്ചുനാഥ്, എ.പി സുനില്‍, വി.എസ് രാഗേഷ്, എസ്. സജീവ് കുമാര്‍, കെ.പി പ്രദീപ്, വി. രാധാകൃഷ്ണപിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.കെ അനൂപ്, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."