അഭിമന്യു വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. 21 വയസ്സുകാരനായ സഹല്‍ നെട്ടൂര്‍ സ്വദേശിയാണ്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്. അഭിമന്യൂ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് ഇടുക്കി വട്ടവട സ്വദേശിയായ എം. അഭിമന്യു (20) കുത്തേറ്റ് മരിച്ചത്. കോളജ് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചുവരെഴുത്തിനെചൊല്ലിയുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. കാംപസിനുപുറത്തുനിന്നുള്ളവര് സംഘമായെത്തിയാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."