എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ പുറപ്പടും
ദുബൈ: എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ പുറപ്പെടും. ദുബൈ, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ നിന്ന് 175 വീതം യാത്രക്കാരുമായാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. ആവശ്യമനുസരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
റാസല്‍ഖൈമ, ദുബൈ, ഷാര്‍ജ, അബുദാബി എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും 17 വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിന് നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായതായും ജൂണ്‍ 25ന് മുമ്പായി അഞ്ച് വിമാനങ്ങളുടെ യാത്ര ഷെഡ്യുളുകളും പൂര്‍ത്തിവുമെന്നും എസ്.കെ. എസ്.എസ്.എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ലീഗല്‍ & ട്രാവല്‍ വിഭാഗം ചെയര്‍മാന്‍ ഷിഹാസ് സുല്‍ത്താന്‍, കണ്‍വീനര്‍ റസാഖ് വളാഞ്ചേരി എന്നിവര്‍ അറിയിച്ചു. നാഷണല്‍ കമ്മിറ്റിയുടെയും വിവിധ സോണല്‍ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിലാണ് അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടക്കുന്നത്.
യു എ ഇ യില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യഘട്ടം മുതല്‍ തന്നെ പ്രവാസികളെ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വിവിധ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. സംഘടനയുടെ ഹെല്‍പ്പ് ലൈനിന് കീഴില്‍ ലീഗല്‍ & ട്രാവല്‍, വിദ്യാഭ്യാസം, സഹചാരി റിലീഫ് സെല്‍, മെഡിക്കല്‍, കൗണ്‍സിലിംഗ്, വിഖായ സന്നദ്ധ സംഘം തുടങ്ങി വ്യത്യസ്ത ഉപവിഭാഗങ്ങളിലൂടെയാണ് ആശ്വാസ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചത്.
കൊവിഡ് ബാധിതര്‍ക്കായി ദുബായ് അല്‍ വര്‍സാനില്‍ ഗവണ്‍മെന്റ് ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാനും ദുബായ് വിഖായ നടത്തിയ സേവന പ്രവര്‍ത്തങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ജോലി നഷ്ടപ്പെട്ടു റൂമുകളില്‍ കഴിയേണ്ടി വന്ന നിരവധിപേര്‍ക്കാണ് സംഘടന പല ഘട്ടങ്ങളിലായി ആവശ്യമനുസരിച്ച് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ച് നല്‍കി ആശ്വാസമേകാനായത് .
രോഗബാധിതരായും തൊഴില്‍ നഷ്ടപ്പെട്ടും നിരാശരായി കഴിഞ്ഞിരുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ കൗണ്‍സില്‍ വിംഗ് നടത്തിയ പ്രവര്‍ത്തനവും ശ്രദ്ധേയമായി. മെഡിക്കല്‍ വിംഗിന് കീഴില്‍ നിരവധി രോഗികള്‍ക്ക് മരുന്നുകള്‍ ഏര്‍പ്പാടാക്കിയും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ രംഗത്ത് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."