മൂന്ന് കോടിയുടെ സഹായങ്ങള്‍ വിതരണം ചെയ്തു
താമരശേരി: പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 188 അയല്‍ക്കൂട്ടങ്ങള്‍ക്കും, 17 സംഘകൃഷി ഗ്രൂപ്പുകള്‍ക്കും, 257 അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുമായി മൂന്ന് കോടിയുടെ ധനസഹായങ്ങള്‍ വിതരണം ചെയ്തു. പിന്നോക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് 95 അയല്‍ക്കൂട്ടങ്ങള്‍ക്കായി അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷത്തേക്ക് 2804000 രൂപ വായ്പയായും, ബാങ്ക് ലിങ്കേജ് വായ്പയെടുത്ത 60 അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ സബ്‌സിഡിയായി 1156150 രൂപയും, കൃഷി ചെയ്ത സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് 68674 രൂപയും, പഞ്ചായത്ത് 26 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ടിനത്തില്‍ അനുവദിച്ച 130000രൂപയും, മാച്ചിങ് ഗ്രാന്റിനത്തില്‍ 7 അയല്‍ക്കൂട്ടങ്ങള്‍ക്ക് 28152 രൂപയുമാണ് വിതരണം ചെയ്തത്. വിതരണ പരിപാടി ജോര്‍ജ്.എം.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ഇ ജലീല്‍, ഐബി റെജി, പഞ്ചായത്ത് അംഗങ്ങളായ അംബിക മംഗലത്ത്, റീന ബഷീര്‍. കെ.ജി ഗീത, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ എ.സി മൊയ്തി, പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ പ്രതിനിധി എ.കെ ലവന്‍, സി.ഡി.എസ് മെംബര്‍ സെക്രട്ടറി പി.പി രാജന്‍ സംസാരിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു.പി ഹേമലത സ്വാഗതവും, ഉപസമിതി കണ്‍വീനര്‍ ആമിന മലയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."