നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
മരട്: നെട്ടൂരിലെ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റില്‍ പുല്ലിന് തീപിടിച്ചു. വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടരാതെ വന്‍ദുരന്തം ഒഴിവായി. മാര്‍ക്കറ്റിനകത്ത് ഒഴിഞ്ഞ് കിടക്കുന്ന ഏക്കറ് കണക്കിന് സ്ഥലത്ത് മാര്‍ക്കറ്റിലെ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
മാലിന്യ സംസ്കരണത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയെങ്കിലും യൂണിറ്റ് കാട്കയറി പ്രവര്ത്തതനരഹിതമായി കിടക്കുകയാണ്. ഉണക്കപ്പുല്ലിനൊപ്പം മാലിന്യ കൂമ്പാരത്തിനും തീ പിടിച്ചതാണ് പരിഭ്രാന്തിയുളവാക്കിയത്.
തൃപ്പൂണിത്തുറ ഫയര്സ്റ്റേഷന് ഓഫിസര്‍ ഷാജിയുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്. മാലിന്യത്തിന് തീയിട്ടത് മൂലമാണോ വാഹനത്തിലെ ഡ്രൈവര്‍മാര്‍ പുകവലിച്ചിട്ടപ്പോള് തീ പിടിച്ചതാണോ എന്ന് സംശയിക്കുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ അജിതകുമാരി പറഞ്ഞു. ഇവിടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ നെട്ടൂര്‍ ഐ.എന്‍.ടി.യു.സിക്ക് സമീപവും തീപിടിത്തമുണ്ടായി. ഇവിടെ ഒഴിഞ്ഞ പറമ്പിലായിരുന്നു തീ പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."