സൗജന്യ യൂനിഫോം വിതരണം വൈകുന്നതില്‍ പ്രതിഷേധം
പുനലൂര്‍: അധ്യയന വര്‍ഷം തുടങ്ങിയിഞ്ഞിട്ടും പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ സൗജന്യ യൂനിഫോം വിതരണം ചെയ്യാത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി കെ.എസ്.യുവും എ.ബി.വി.പിയും രംഗത്ത്.
സൗജന്യമായി യൂനിഫോം വിതരണം നടത്തുന്നതായി അധ്യയന വര്‍ഷത്തിന് ഒരുമാസം മുന്‍പ് തന്നെ പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു. ഒരു വിദ്യാര്‍ഥിക്ക് 400 രൂപ വീതമാണ് ഇതിനായി നല്‍കുന്നത്. പണമായോ തത്തുല്യമായ തുകയ്ക്ക് തുണിയായോ വിതരണം ചെയ്യാനാണ് നിര്‍ദേശം.
എന്നാല്‍ അധ്യയനം തുടങ്ങി എല്ലാ വിദ്യാര്‍ഥികളും തുണിക്കടകളില്‍നിന്ന് യൂനിഫോം വാങ്ങിയിട്ടും സ്കൂള്‍ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ഇവര്‍ ആക്ഷേപിക്കുന്നു.
സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും പ്രധാനാധ്യാപകരും ചേര്‍ന്നു നടത്തുന്ന ഈ തിരിമറി അവസാനിപ്പിക്കണമെന്നും എത്രയും വേഗം വിദ്യാര്‍ഥികള്‍ക്ക് തുക നേരിട്ടു നല്‍കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്നും വിദ്യാര്‍ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."