ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി
കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. റവന്യൂവകുപ്പാണ് ഉത്തരവിറക്കിയത്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് 2263 ഏക്കര്‍ ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ഭൂമിയായതിനാല്‍ നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടിവയ്ക്കും.
ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി.
എരുമേലി, മണിമല വില്ലേജുകളിലെ ഭൂമിയാണ് ശബരിമലയ്ക്ക് ഏറ്റവും അനുയോജ്യമായതും വിമാനത്താവളത്തിന് അനുയോജ്യവുമായ ഭൂമിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷായ സമിതികണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."