സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം; സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന് ഹൈക്കോടതി വിമര്‍ശനം. സംസ്ഥാനത്ത് എത്ര സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നും അതില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സര്‍ക്കാര്‍ ബുധനാഴച്ച വിശദമായ സത്യവാങ്ങ്മൂലം നല്‍കണം നല്‍കണം. സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ചൂണ്ടി സ്വദേശിയായ പി.ഡി മാത്യു, അഡ്വ.പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയാലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മിഷന്‍ ന്റെ ഉത്തരവുകളും, വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളും അവഗണച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല.
എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനഭിപ്രായം കേട്ടിരുന്നോ എന്നും ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഹിയറിങ് നടത്തിയോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹരജി കോടതി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."