ആസ്റ്റര്‍ മിംസില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഇ.എസ്.ഐ അംഗീകാരം
കോഴിക്കോട്: ഇ.എസ്.ഐ ചികിത്സാ പദ്ധതി പ്രകാരം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇനി മുതല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ലഭ്യമാകും. 16 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉത്തരകേരളത്തില്‍ ഇ.എസ്.ഐ പദ്ധതി പ്രകാരം സൗജന്യമായി ചെയ്യാനാവുന്നത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മാത്രമാണ്.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിജയനിരക്കുള്ള ആശുപത്രികളിലൊന്നാണ് ആസ്റ്റര്‍ മിംസെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു. ബഷീര്‍ പറഞ്ഞു. 90 ശതമാനത്തിലേറെ ശസ്ത്രക്രിയകളും വിജയകരമാക്കാന്‍ ആസ്റ്റര്‍ മിംസിലെ വിദഗ്ധര്‍ക്ക് സാധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 50തിലേറെ കരള്‍മാറ്റ ശസ്ത്രക്രിയകളാണ് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ഡയാലിസിസ്, കാര്‍ഡിയോളജി, ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് ഇ.എസ്.ഐ ആനുകൂല്യമുള്ളവര്‍ക്ക് ആസ്റ്റര്‍ മിംസ് ഇപ്പോള്‍ സൗജന്യ ചികിത്സ ലഭിക്കുന്നത്.
ആസ്റ്റര്‍ മിംസിലെ ഇ.എസ്.ഐ ചികിത്സാ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 0495-3091191 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."