വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം: മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി
കളമശ്ശേരി: സ്കുളില്‍ ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ പരിക്ഷയെഴുതിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്ക്കാപ്പമെത്തി മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ മുന്‍പാകെ പരാതി നല്കി. ഇന്നലെ റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് വിദ്യാര്‍ഥികള്‍ സംഭവങ്ങള്‍ കമ്മിഷനുമുമ്പാകെ അവതരിപ്പിച്ചത്. സംഭവത്തില്‍ കലക്ടറോടും വിദ്യഭ്യാസ വകുപ്പ് ഡപ്യുട്ടി ഡയറക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് രക്ഷിതാക്കളെ അറിയിച്ചു. വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മാധ്യമ വാര്‍ത്തകളെ തൂടര്‍ന്ന് മനുഷ്യവകാശ കമ്മിഷന് സ്വമേധയ കേസെടുത്തിരുന്നു.
മനുഷ്യാവകാശ കമ്മിഷന്റെ ഇന്നലത്തെ സിറ്റിങില്‍ 51 കേസുകള്‍ പരിഗണനക്ക് വരികയും 13 എണ്ണം തിര്പ്പാക്കുകയും 48 കേസുകള്‍ മേല്‍ നടപടികള്‍ക്കായി വക്കുകയും ചെയ്തു.പുതുതായി 13 കേസുകള്‍ കമ്മിഷന് ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."