'ചടങ്ങിന് അനുമതി നല്‍കിയാല്‍ ഭഗവാന്‍ ജഗനാഥന്‍ മാപ്പുനല്‍കില്ല'; പുരിയിലെ രഥയാത്ര തടഞ്ഞ് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒഡീഷയിലെ പുരിയില്‍ നടക്കാനിരുന്ന വാര്‍ഷിക രഥയാത്ര സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജൂണ്‍ 23-നാണ് ഈ വര്‍ഷത്തെ രഥയാത്ര നടക്കേണ്ടത്. രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.
'പൊതുജനാരോഗ്യത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി ഈ വര്‍ഷം രഥയാത്ര അനുവദിക്കാനാവില്ല,'' കോടതി ഉത്തരവില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ചില ആചാരങ്ങള്‍ നടത്താന്‍ ക്ഷേത്ര മാനേജ്മെന്റിന് കുറച്ച് ഇളവ് അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ബെഞ്ച് നിരസിച്ചു.
ജൂണ്‍ 23ന് 143-ാം യാത്രയുടെ ഭാഗമായി മൂന്ന് രഥങ്ങള്‍ മാത്രമേ പുറത്തെടുക്കുകയുള്ളൂ. പൂജകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പൂജാരിമാരും ക്ഷേത്ര ട്രസ്റ്റി അംഗങ്ങളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."