HOME
DETAILS
MAL
രാജ്യത്ത് ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
backup
June 18 2020 | 10:06 AM
ന്യൂഡല്‍ഹി: ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റസ്റ്റൊറന്റുകള്‍ നിരോധിക്കണമെന്നും ചൈനീസ് ഭക്ഷണം ബഹിഷ്കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
'ചൈന ഒറ്റിക്കൊടുക്കുന്ന രാജ്യമാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യ ബഹിഷ്കരിക്കണം. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന എല്ലാ റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചുപൂട്ടണം.'- മന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."