ഐസക്കിന്റേത് നവ ലിബറല്‍ സമീപനം: ചെന്നിത്തല
തിരുവനന്തപുരം: നവ ലിബറല്‍ സമീപനങ്ങളാണ് തോമസ് ഐസക്കിന്റെ ബജറ്റിലുള്ളതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമ്പന്നരോടു താല്പര്യം പ്രകടിപ്പിക്കുന്ന ബജറ്റാണിതെന്നും ചെന്നിത്തല ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.
മാന്ദ്യവിരുദ്ധ പാക്കേജിന്റെ അടിത്തറയില്‍ മാത്രം കെട്ടിപ്പടുത്ത ബജറ്റാണിത്. മാന്ദ്യവിരുദ്ധ പാക്കേജ് കടലാസില്‍ മാത്രം ഒതുങ്ങുന്നതാണ്. ഐസക് മുഖ്യമന്ത്രിയുടെ റോളെടുക്കുകയാണ്. എല്ലാ വകുപ്പുകളും തന്റെ കീഴിലാണെന്ന് അദ്ദേഹം ഭാവിക്കുന്നു. ഇതൊട്ടും ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് ഇന്നത്തെ ഭരണപക്ഷം പറയുന്നു. ക്ഷേമപ്രവര്‍ത്തനം തെറ്റാണെങ്കില്‍ ആ തെറ്റ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
എണ്ണവിലയിലുണ്ടായ തകര്‍ച്ച കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. അതിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."