'കണക്ട് ടു കമ്മിഷണര്‍' നമ്പറിലേക്ക് രഹസ്യവിവരങ്ങളുടെ പ്രവാഹം
കൊച്ചി: 'ഓപറേഷന്‍ കിങ് കോബ്ര'യുടെ ഭാഗമായി തുടങ്ങിയ 'കണക്ട് ടു കമ്മിഷണര്‍' പദ്ധതിയുടെ 9497915555 എന്ന നമ്പറിലേക്ക് ആദ്യ ദിവസം തന്നെ രഹസ്യ വിവരങ്ങളുടെ പ്രവാഹം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കാനുമായി പൊതുജനങ്ങള്‍ക്ക് സിറ്റി പൊലിസ് കമ്മിഷണറെ നേരിട്ട് വിളിച്ച് പരാതികളും നിര്‍ദേശങ്ങളും കൈമാറുന്നതിനായാണ് 'കണക്ട് ടു കമ്മിഷണര്‍' പദ്ധതി നടപ്പിലാക്കിയത്.
കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും കുറ്റവാളികളെ പിടികൂടാനും മയക്കുമരുന്ന് പിടിക്കാനും സാമൂഹ്യവിരുദ്ധരെ പിടിക്കാന്‍ സഹായിക്കുന്നതുമായ തരത്തില്‍ 187ഓളം വിവരങ്ങള്‍ ഒറ്റ ദിവസംകൊണ്ട് മാത്രം ലഭ്യമായിയെന്ന് പൊലിസ് അറിയിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവ ആദ്യ ദിനം തന്നെ പിടികൂടുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനപ്പെട്ട രഹസ്യവിവരങ്ങളില്‍ കമ്മിഷണര്‍ ഡി.െഎ.ജി ആന്‍ഡ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ നേരിട്ടാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
'ഓപ്പറേഷന്‍ കിങ് കോബ്ര'യുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി ഷിഹാബ്, കൂവപ്പാടം രാധാകൃഷ്ണന്‍, പള്ളുരുത്തി ലെസ്ലിന്‍, പള്ളുരുത്തി നാസര്‍, ജോസ് എന്ന എബിന്‍, സാന്തോം കോളനി ബഷീര്‍, പൊന്നുരുന്നി ശരണ്‍, പച്ചാളം ദില്‍ജിത്ത്, ആലപ്പുഴ ഫിലിപ്പ് എബ്രഹാം, വടുതല ഡൈന്‍ േജക്കബ്, കിസന്‍ കോളനി ജോസി, തമ്മനം സിജു, വെണ്ണല ഡാനിയല്‍, വെണ്ണല സുനീര്‍, പൈപ്പ്‌ലൈന്‍ നിേകഷ്, ആലങ്ങാട് വിനോദ്, തമ്മനം കബീര്‍കുട്ടി, അജിന്‍പോള്‍, വിഭാഷ്, സതീഷ് മേനോന്‍, സജീഷ്, പ്രകാശന്‍, ജിതിന്‍, മാലാഖ സജി എന്ന സജി, സെല്‍വന്‍, സുല്‍ഫിക്കര്‍, ബിനു, നിസാര്‍, ശശി, രാജീവന്‍, അബ്ദുല്‍ മനാഫ് എന്നിങ്ങനെ ഗുണ്ടാപ്രവര്‍ത്തനങ്ങളിലും സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുവന്നിരുന്നവരും പിടികിട്ടാപുള്ളികളായി മുങ്ങിനടന്നിരുന്നവരുമായ 131 പേരെ അറസ്റ്റ് ചെയ്തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 47 പേര്‍ക്കെതിരെ നടപടിയെടുത്തു. 10 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.
'ഓപറേഷന്‍ കിങ് കോബ്ര'യുടെ ഭാഗമായി ഇതുവരെ മോേട്ടാര്‍വാഹന നിയമങ്ങള്‍ തെറ്റിച്ചതിന് പതിനായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 12,55,500 രൂപ പിഴയീടാക്കി. മയക്കുമരുന്ന് വില്‍പനയും ഉപയോഗത്തിനുമായി 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ഗുണ്ടകള്‍ക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒരാള്‍ക്കെതിരെ കാപ്പ നിയമപ്രകാരവും 352 പേര്‍ക്കെതിരെ മറ്റു നിയമങ്ങള്‍ പ്രകാരവും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വാറണ്ട് നിലവിലിരിക്കെ മുങ്ങി നടന്നിരുന്ന 882 പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഈ 10 ദിവസങ്ങളിലായി ആയിരത്തോളം റെയ്ഡുകള്‍ നടത്തി. 790 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1443 േപരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."