കുണ്ടറ ആലീസ് വധക്കേസ്: പ്രതിക്ക് വധശിക്ഷ
കൊല്ലം: കുണ്ടറ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2013ല്‍ ആയികുണ്ടറ ആലീസ് വധക്കേസ്: പ്രതിക്ക് വധശിക്ഷരുന്നു സംഭവം. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തെന്നാണ് കേസ്. ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശേഷം ഇവരെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയുമായിരുന്നു. ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോഴാണ് ഗിരീഷ് ആലീസിനെ വധിച്ചത്.
പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങള്‍ വില്‍പ്പന നടത്തിയശേഷം പല സ്ഥലങ്ങളിലും കറങ്ങിയിരുന്നു. പാരിപ്പള്ളി, പരവൂര്‍ പ്രദേശങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ ഗിരീഷിനെ കണ്ട് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം സംബന്ധിച്ച വിവരം അറിയുന്നത്.
മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കകമാണ് ഗിരീഷ് ഈ കൊല നടത്തിയത്. ആലീസിന്റെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. ജയിലിലെ സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."