HOME
DETAILS
MAL
സഊദിയിൽ ഇന്ന് 48 പേർ മരിച്ചു, 4757 പുതിയ വൈറസ് ബാധിതർ, 2253 രോഗ മുക്തി, റിയാദിൽ മാത്രം 1442 പുതിയ രോഗികൾ
backup
June 18 2020 | 12:06 PM
റിയാദ്: സഊദിയിൽ ഇന്ന് 48
രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4757 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2253 രോഗികളാണ് രോഗ മുക്തി നേടിയത്.
"الصحة": تسجيل 48 وفاة و4757 إصابة جديدة بفيروس "كورونا" وشفاء 2253 حالةhttps://t.co/JoGRlTustg pic.twitter.com/1HtU6tn4OI
— أخبار 24 - السعودية (@Akhbaar24) June 18, 2020
നിലവിൽ 1,877 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന്
സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 1442 രോഗ ബാധിതർ റിയാദിലാണ് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1139 ആയും വൈറസ് ബാധിതർ 145,991 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2253 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 93,915 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."