ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിശോധനാ സൗകര്യമില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. യു.എ.ഇയിലും ഖത്തറിലും ഇപ്പോള്‍ പരിശോധനാ സംവിധാനമുണ്ട്. കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. പരിശോധനാ സൗകര്യമില്ലാത്ത സൗദി അറേബ്യ, കുവൈറ്റ്, ബെഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്നവരുടെ പരിശോധനയ്ക്ക് ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
279659 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇതുവരെ കേരളത്തിലെത്തിയത്. ഇതില്‍ 1172 പേര്‍ക്കും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. 669 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 503 ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."