'ഫ്രീക്ക് വാഹനങ്ങള്‍'ക്ക് കടിഞ്ഞാണിട്ട് മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: ശബ്ദമലിനീകരണത്തിനൊപ്പം പലവര്‍ണ വിളക്കുകളും ഘടിപ്പിച്ച് രാത്രികാലങ്ങളില്‍ പനമ്പിളളി നഗറിനെ ഇളക്കിമറിച്ച ഫ്രീക്ക് വാഹനങ്ങള്‍ പിടികൂടിയതിന് പുറമെ വാഹനങ്ങള്‍ രൂപമാറ്റം വരുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫ്രീക്കന്മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ഫ്രീക്കന്മാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാഹനങ്ങളുടെ നമ്പരുകള്‍ എടുത്ത് ഉടമയോട് വാഹനം രേഖകള്‍ ഉള്‍പ്പെടെ നേരിട്ട് ഹാജരാക്കുവാന്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും വിദേശത്തുനിന്ന് പോലും ഇറക്കുമതി ചെയ്ത് ആള്‍ട്ടറേഷന്‍ വരുത്തിയതുമാണ്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ പോലെ ആക്കിയാല്‍ അതിനെ ഫ്രീക്കന്മാര്‍ 'സ്റ്റോക്ക്'എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. 'സ്റ്റോക്ക്'ആക്കിയ വാഹനം പുനഃപരിശോധനക്കായി ഹാജരാക്കണം. വാഹനത്തില്‍ നിന്നും എയര്‍ ഫില്‍ട്ടറും, എക്‌സ് സോസ്റ്റ് മാനി ഫോള്‍ഡ് മുതല്‍ ടെയില്‍ പൈപ്പ് വരെ മൊത്തമായി മാറ്റിയവരും ഉണ്ട്. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും സൃഷ്ടിക്കുന്ന ഇവ പൂര്‍ണമായും പഴയത് പോലെ ആക്കാന്‍ നിര്‍ദേശം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. മനോജ് കുമാര്‍ പറഞ്ഞു.
പരിശോധനക്കായി ഹാജരാക്കിയില്ലെങ്കില്‍ അടുത്ത നടപടിയായി വാഹനത്തിന്റെ രജി സ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."