കണ്ണൂരില്‍ സമാധാനത്തിന് സി.പി.എമ്മും ബി.ജെ.പിയും ആയുധം വെടിയണം: സുധീരന്‍
പാലക്കാട്: സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെവയ്ക്കാതെ കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
കെ.പി.എസ്.ടി.എ നടത്തുന്ന പ്രക്ഷോഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പൊലിസ് കണ്ണൂരില്‍ ഇരട്ട നിലപാടാണ് സ്വീകരിക്കുന്നത്.
മറ്റുവിഷയങ്ങളില്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന പൊലിസ് സി.പി.എമ്മിന്റെ കാര്യത്തില്‍ അതീവ താല്‍പര്യത്തോടുകൂടിയാണ് ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പള നിരോധനത്തിനെതിരേ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.
ഇടതുമുന്നണി തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ കാര്യങ്ങളല്ല ഭരണം ലഭിച്ചപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിലേറി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇടതു സര്‍ക്കാര്‍ അവരുടെ തനിനിറം വ്യക്തമാക്കിത്തുടങ്ങി.
എല്ലാവരേയും ശരിയാക്കി കൊടുക്കുന്ന നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. 3500 അധ്യാപകര്‍ക്കാണ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നീതിയെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ അനീതിയുടെ വക്താക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."