HOME
DETAILS

വരള്‍ച്ച: ആവശ്യമുള്ള പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തും

  
backup
March 30 2019 | 06:03 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0

കാസര്‍കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആവശ്യമുള്ള എല്ലാ പ്രദേശങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കുടിവെള്ള വിതരണം നടത്തും. ഉഷ്ണ തരംഗം, സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ മുന്‍കരുതല്‍ നടപടികളും കുടിവെള്ള വിതരണ അവലോകനവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
വിതരണം ചെയ്യാനുപയോഗിക്കുന്ന സ്രോതസുകളില്‍നിന്നുള്ള കുടിവെള്ളം പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തണം. ജി.പി.എസ് ഘടിപ്പിച്ച വാഹനത്തില്‍ കിയോസ്‌കുകള്‍ വഴിയും കൂടാതെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ ടാങ്കര്‍ ലോറികളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജില്ലയിലുടനീളം ഒരു ഏകൃത നിരക്ക് തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത്പ്ലാന്‍ ഫണ്ടില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്തണം. കൂടുതല്‍ തുക ആവശ്യമായി വരുകയാണെങ്കില്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കുടിവെള്ളം ഉപയോഗിച്ച് ഉല്‍പാദനം നടത്തുന്ന ജില്ലയിലെ എല്ലാ വ്യവസായങ്ങളുടെയും ജല ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ടോ എന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിനെ ചുമതലപ്പെടുത്തി.
കുടിവെള്ളത്തിന്റെ അപര്യാപ്തത മൂലം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വനംവകുപ്പിനോട് നിര്‍ദേശിച്ചു.
വരള്‍ച്ചാ സാഹചര്യം നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഓരോ താലൂക്കിന്റെയും ചുമതല ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago