HOME
DETAILS
MAL
സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണം ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി
backup
July 14 2016 | 04:07 AM
തിരുവനന്തപുരം: 1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പിന്തുടരുന്നതിനാല് ഭൂരിപക്ഷം ആശുപത്രികളിലും ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്ത സ്ഥിതിയാണ്.
ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഡി.എം.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സി. ദിവാകരന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി. സ്പെഷാലിറ്റി ഡോക്ടര്‍മാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് നിയമനടപടികള്‍ വൈകുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."