ബസിലും ട്രെയിനിലും കടത്തുകയായിരുന്ന പാന്‍ ഉല്പന്നങ്ങളും മദ്യവും പിടികൂടി
കാസര്‍കോട്: എക്സൈസ് ബസില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 48 കുപ്പി മദ്യവും യു.പി സ്വദേശിയില്‍ നിന്ന് 50 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 50 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും 180 മില്ലിയുടെ 48 കുപ്പി കര്‍ണാടക നിര്‍മിത മദ്യവും പിടിച്ചെടുത്തത്. സംഭവത്തില്‍ യു.പി സ്വദേശി നീരജ് (29) എന്നയാളെ അറസ്റ്റു ചെയ്തു. രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉല്പന്നങ്ങള്. എക്സൈസ് ഇന്‍സ്പക്ടര്‍ സച്ചിന്, പ്രിവന്റീവ് ഓഫിസര്‍മാരായ എന്‍.വി ദിവാകരന്, എം. രാജീവന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുരേന്ദ്രന്, കൃഷ്ണ, ശാലിനി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
അതിനിടെ ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍ ഉല്പന്നങ്ങള് ആര്.പി.എഫ് പിടികൂടി. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നാണ് പാലക്കാട് റെയില്‍വേ ഡിവിഷന് കമ്മിഷണര്‍ മനോജ് കുമാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ആര്.പി.എഫ് പാന്‍ ഉല്പന്നങ്ങള് പിടികൂടിയത്.
ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു പാന്‍ ഉല്പന്നങ്ങള്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."