റമദാനിലെ ഉംറ തീര്‍ഥാടനത്തിന് പ്രത്യേക സമിതി രൂപീകരിക്കുന്നു
ജിദ്ദ: റമദാന്‍ മാസത്തിലെ ഉംറ തീര്‍ഥാടനം കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ നിര്‍ദേശിച്ചു.
സമിതിയുടെ അധ്യക്ഷന്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്‍ദര്‍ ആയിരിക്കും. മക്ക റീജന്‍ ഡെവലപ്‌മെന്റ് അതോറിറ്റി, മറ്റ് ബന്ധപ്പെട്ട ഭരണ സംവിധാനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും.
ഈ വര്‍ഷം മുഹറം മുതല്‍ ശവ്വാല്‍ പകുതി വരെ 67 ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 2,30,000 പേരുടെ വര്‍ധനവാണിത്.
മൊത്തം 295 ലേറെ കമ്പനികളാണ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കിയത്. 10,000 സഊദി പൗരന്‍മാരും തീര്‍ഥാടകരെ സഹായിക്കാനെത്തി. ഇക്കൊല്ലം റമദാനില്‍ മാത്രം 40 ദശലക്ഷം പേരെയാണ് മക്കയില്‍ തയാറാക്കിയ പൊതുഗതാഗത സംവിധാനത്തിന് കീഴിലെ ബസ് സര്‍വിസുകളില്‍ മസ്ജിദുല്‍ ഹറമിലെത്തിച്ചത്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവുണ്ട്. മക്ക കവാടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ 25 ലക്ഷം വാഹനങ്ങളെയാണ് സ്വീകരിച്ചത്. 2,000 ബസുകള്‍ തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."