നെല്‍വയലുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഇനി റോയാല്‍റ്റിയും
തിരുവനന്തപുരം: തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൃഷി, തദ്ദേശ സ്വയം ഭരണം, സഹകരണം എന്നീ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം 19നു ചേരുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. നെല്‍വയല്‍ സംരക്ഷണം പ്രകൃതി ആവാസവ്യവസ്ഥ സംരക്ഷിക്കലായി കണ്ട് നിലം ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ ഓരോ ജില്ലയിലും തരിശായി കിടക്കുന്ന ഭൂമി തരിശിട്ടിരിക്കുന്നതിന്റെ മൂലകാരണം കണ്ടെത്തി അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷി ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചുവരുന്നുണ്ട്. 2006-11ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 2,13,187 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2015-16 വര്‍ഷം 1,97,175 ഹെക്ടര്‍ ആയി കുറഞ്ഞിട്ടുണ്ട്.
2014-15 വര്‍ഷം സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുഭൂമി 1,00,676 ഹെക്ടറാണ്. കൃഷിക്ക് തീര്‍ത്തും അനുയോജ്യമല്ലാത്ത 1,12,952 ഹെക്ടര്‍ ഭൂമി സംസ്ഥാനത്തുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."