കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും എതിരായ നടപടി ജെഎന്‍യു ഉന്നതതല സമിതി ശരിവച്ചു
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിക്കപ്പെട്ട കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും എതിരായ നടപടി ജെഎന്‍യു ഉന്നതതല സമിതി ശരിവച്ചു.
2016 ഫെബ്രുവരി 9ന് ജെ.എന്‍.യു ക്യാമ്പസില്‍ അഫ്സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന് ഇവരുള്‍പ്പെടെ 15 പേര്‍ക്കെതിരേ ജെഎന്‍യു അച്ചടക്ക സമിതി നടപടി എടുത്തിരുന്നു. എന്നാല്‍ ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.
നടപടി റദ്ദാക്കിയ ഹൈക്കോടതി വിദ്യാര്‍ഥികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കാന്‍ ജെഎന്‍യു ഉന്നതതല സമിതിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
കനയ്യ കുമാറിന് പതിനായിരം രൂപ പിഴയാണ് ഈടാക്കിയിരുന്നത്. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്നിന്നും മറ്റൊരു വിദ്യാര്‍ഥിയായ മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററില്‍ നിന്നും പുറത്താക്കിയിരുന്നു.
കൂടാതെ ഉമര്‍ ഖാലിദിന് 20000 രൂപയും മറ്റൊരു വിദ്യാര്‍ഥി സൗരഭ് ശര്‍മ്മക്ക് 10000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. മറ്റൊരു വിദ്യാര്‍ഥി അശുതോഷിന് ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."