സംവിധായകന്‍ സച്ചി അന്തരിച്ചു
തൃശൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48)കെ.ആര്‍ സച്ചിദാനന്ദന്‍)
അന്തരിച്ചു. ശസ്ത്രക്രിയക്കുശേഷം കഴിഞ്ഞ ദിവസം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.
ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ചൊവ്വ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപ്രത്രി മെഡിക്കല്‍ ബുള്ളറ്റിനിലായിരുന്നു ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചിരുന്നത്. പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു ഇദ്ദേഹത്തിന്റെ ഒടുവിലെത്തെ സിനിമ. നേരത്തെ അനാര്‍ക്കലി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ചോക്കലേറ്റാണ് സച്ചിയുടെ ആദ്യ സിനിമ.
കഴിഞ്ഞ ദിവസം സച്ചിക്കു മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കുമാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തുന്നത്. 48 മുതല്‍ 72 മണിക്കൂറിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. രാമലീല, ചോക്ലേറ്റ് അടക്കം പന്ത്രണ്ടോളം സിനിമക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."