പുരാവസ്തു വകുപ്പിന്റെ അനുമതിയായി ഇനി നഗരസഭക്ക് പുതിയ കെട്ടിടം പണിയാം
തലശ്ശേരി: പുരാവസ്തു വകുപ്പിന്റെ ഉടക്കില്‍ തട്ടി തലശ്ശേരിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കൂച്ച് വിലങ്ങിടുന്നതിനിടയില് ഒരു സന്തോഷ വാര്‍ത്ത.
നഗരസഭക്ക് പുതുതായി പണിയുന്ന കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന പുരാവസ്ഥു വകുപ്പ് പ്രത്യേക അനുമതി നല്കി. പുരാവസ്തു വകുപ്പ് നിര്‍ദേശിക്കുന്ന രീതിയിലുള്ള കെട്ടിടം പണിക്കാണ് അനുമതി നല്‍കിയത.്
നഗരസഭക്ക് വിശാലമായ പുതിയ കെട്ടിടം പണിയുകയെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇത് പ്രകാരം പ്ലാന്‍ തയ്യാറാക്കി പുരാവസ്തു വകുപ്പിനെ സമീപിച്ചെങ്കിലും ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ 12 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം നിര്‍മിക്കില്ലെന്ന വ്യവസ്ഥകളോടെയാണ് കെട്ടിടം പണിക്ക് പുരാവസ്തു വകുപ്പ് അനുമതി നല്‍കിയത്. ഇതിന് വേണ്ടി പ്ലാനും മാറ്റി നല്‍കണമെന്ന് പുരാവസ്തു വകുപ്പ് നഗരസഭയെ അറിയിച്ചു കഴിഞ്ഞു.12 മീറ്ററിലൊതുക്കി മൂന്ന് നില കെട്ടിടമാണ് നഗരസഭയുടെ പുതിയ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നത്. 150-ാം വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ തന്നെ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനമെന്ന് നഗരസഭാ ചെയര്മാന് സി.കെ രമേശന് പറഞ്ഞു.പുരവസ്തു വകുപ്പിന്റെ ഉടക്കിനെ തുടര്‍ന്ന് തലശ്ശേരിയിലെ നിരവധി പ്രവര്‍ത്തികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. തലശ്ശേരി സ്റ്റേഡിയം പുതുക്കിപ്പണി, ആസാദ് ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ നില കെട്ടിപ്പൊക്കുന്നത്, ജനറല്‍ ആശുപത്രി കെട്ടിടം തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ഇത് മൂലം നഗരത്തില്‍ തടസ്സപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."