അയല്‍വാസികളുടെ പീഡനം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കണമെന്ന് പരാതി
തലശ്ശേരി: അയല്‍വാസികളുടെ നിരന്തര പീഡനം കാരണം ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അയല്‍വാസികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പരാതി.
തലശ്ശേരി ചാലില്‍ സ്വദേശി എം.പി ഹൗസില്‍ കെ.ലത്തീഫാണ് ഇത് സംബന്ധിച്ച് തലശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. വര്‍ഷങ്ങളായി അയല്‍വാസികളായ ചാലിലെ വലിയകത്ത് ഹനീഫ്, സത്താര്‍, നൗഫല്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ തങ്ങളെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
ലത്തീഫിന്റെ ഭാര്യ ആരിഫയെ നേരത്തെ പ്രതികള്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ഈ മാസം 13ന് രാത്രി വീട്ടിലെ വാഴകള്‍ പ്രതികള്‍ വെട്ടി നശിപ്പിച്ചു.
ഭാര്യ ആരിഫയെ അസഭ്യം പറയുകയും തന്റെ പിഞ്ചുകുട്ടികളെ പറ്റി മോശമായ നിലയില്‍ അപവാദം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.നിരന്തരമുള്ള പീഡനം സഹിക്കവയ്യാതെ തന്റെ ഭാര്യ ആരിഫ പ്രതികളുടെ വീട്ടിന്റെ ഞാലിയില്‍ വിഷു ദിനത്തില്‍ കെട്ടിതൂങ്ങി മരിക്കുകയും ചെയ്തതായും ഇതിന് ഉത്തരവാദികളായ പ്രതികളുടെ പേരില്‍ ക്രമിനല്‍ കേസെടുക്കണമെന്നാണ് ലത്തീഫിന്റെ പരാതി.
പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കുട്ടികളും താനും ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അനാഥമായെന്നും വസ്തു തര്‍ക്കത്തിന്റെ പേരില്‍ തങ്ങളെയും കുടുംബത്തെയും വര്‍ഷങ്ങളായി ഹനീഫും ബന്ധുക്കളും പീഡിപ്പിക്കുകയാണെന്നും പ്രതികള്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."