അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാള്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായി പൊലിസ്. ഇയാളുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
ഇതില്‍ ഒരാള്‍ ഒഴികെ 14 പേരും കാമ്പസിന് പുറത്തു നിന്നുള്ളവരാണ്. അതില്‍ കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ടു പൊക്കം കുറഞ്ഞ കറുത്തയാളാണ് അഭിമന്യുവിനെ കുത്തിയത്. ആക്രമണെത്ത തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ ചിതറിയോടുന്നതിനിടെ ഇയാള്‍ അഭിമന്യുവിനെ പിന്നില്‍നിന്നു കുത്തുകയായിരുന്നു.
എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് തര്‍ക്കങ്ങള്‍ ഒന്നുമില്ലാതിരുന്ന കോളജില്‍ മുന്‍നിശ്ചയപ്രകാരമാണ് പ്രതികള്‍ കൊലപാതകത്തിനെത്തിയത്. 12.30നാണ് അവര്‍ അഭിമന്യുവിനെ കുത്തുന്നത്. എന്നാല്‍, 9.30നും സംഘം കോളജിലെത്തി മടങ്ങിയിരുന്നതായി എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
കൊലയ്ക്കു പിന്നില്‍ പ്രഫഷണല്‍ സംഘമാണ്. തൊടുപുഴ കൈവെട്ട് കേസിന് സമാനമായ ആസൂത്രണമാണ് ഇവിടെയും നടന്നതെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
കേസില്‍ ഇന്നു രാവിലെ ആറു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ സംസ്ഥാന വ്യാപകമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എട്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇതുവരെ നൂറ്റിമുപ്പതോളം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതും വിവിധ കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."