കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് രാജ്യം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയം: കാനം രാജേന്ദ്രന്‍
കാഞ്ഞങ്ങാട്: ദേശീയരാഷ്ട്രീയണ്ടത്തണ്ടണ്ടണ്ടിണ്ടണ്ടണ്ടല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപിടിക്കുന്ന കര്‍ഷക-ന്യൂനപക്ഷ-പിന്നാക്ക രാഷ്ട്രീയം രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കാഞ്ഞങ്ങാട് എം.എന്‍ സ്മാരക മന്ദിരത്തില്‍ വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നിറങ്ങിയാല്‍ ഒന്നും സംഭവിക്കില്ലെന്നും കൃഷിയിടത്തില്‍ വന്യജീവികള്‍ വന്നിറങ്ങിയാല്‍ അതിനെ എന്തു ചെയ്യണമെന്ന് വയനാട്ടിലെ കര്‍ഷകര്‍ക്ക് അറിയാമെന്നും കാനം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും 125 സീറ്റ് ലഭിക്കുമെന്നും പറയുന്ന കോണ്‍ഗ്രസിന് അത്രയും സീറ്റില്‍ മത്സരിക്കാന്‍ പോലും സാധിച്ചിട്ടില്ല. മത്സരിക്കാതെ എങ്ങനെ കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ചോദിച്ചു.
പത്തനം തിട്ടയില്‍ ബി.ജെ.പി വിജയം നേടുമെന്നാണ് എന്‍.ഡി.എ നേതാക്കള്‍ പറയുന്നത്. ശബരിമല വിഷയമാണ് ഇതിന് കാരണമായി പറയുന്നത. എന്നാല്‍ പത്തനംതിട്ട മണ്ഡലത്തിലെ പന്തളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയ ആകെ വോട്ട് 12 ആണ്. അഞ്ച് വര്‍ഷകാലത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് പരാജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. തെരഞ്ഞെട്ടിപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും കാനം പറഞ്ഞു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നിലെത്തി. ഒന്നാം ഘട്ട പര്യടനം എല്ലാവരും പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്തത് വാഹന പ്രചാരണമാണ്. എന്നാല്‍ മറ്റുമുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്നും കാനം പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."