മറൈന്‍ ആംബുലന്‍സ് സംവിധാനം ഉടനെന്ന് മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി മറൈന്‍ ആംബുലന്‍സ് സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. കൊല്ലത്ത് കടല്‍ക്ഷോഭത്തില്‍ കഴിഞ്ഞദിവസം രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കടല്‍ക്ഷോഭം കാരണമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ മൂന്നു ബോട്ടുകളും പ്രവര്‍ത്തിക്കുന്നില്ല. മരണമടഞ്ഞ തൊഴിലാളികള്‍ക്കുള്ള സഹായധനം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. വള്ളത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."