പ്രതീക്ഷയോടെ ഉണ്ണിത്താന്‍, ആത്മവിശ്വാസത്തോടെ സതീഷ് ചന്ദ്രന്‍
കാസര്‍കോട്: കാഞ്ഞങ്ങാട് മണ്ടണ്ഡണ്ടണ്ടണ്ടലത്തിലെ മാവുങ്കാല്‍ ആനന്ദാശ്രമം സന്ദര്‍ശിച്ച് സ്വാമി മുക്താനന്ദയുടെ അനുഗ്രഹം തേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ പര്യടനം തുടങ്ങിയത്. തെലുങ്കാനയില്‍ നിന്നെത്തിയ കുടുംബത്തിലെ കുട്ടികള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൂടെ കൂടി. എന്നെ അറിയാമോ എന്ന ഉണ്ണിത്താന്റെ ചോദ്യത്തിന് താങ്കളുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നായി കുട്ടികള്‍. ജര്‍മന്‍ സ്വദേശിനി നീന എല്‍സ് മുള്ളറും ഫ്രഞ്ച് സ്വദേശിനി മരിയനും സ്ഥാനാര്‍ഥിയെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
എം.പിയായതിനുശേഷം ജര്‍മനിയിലേക്ക് സ്വാഗതം ചെയ്താണ് നീന മടങ്ങിയത്. തുടര്‍ന്ന് രാംനഗര്‍ വീവേഴ്‌സില്‍ ഖാദി തൊഴിലാളികള്‍ക്കൊപ്പം ചര്‍ക്ക തിരിച്ച് നൂല്‍നൂറ്റ് അവരോട് വോട്ട് അഭ്യര്‍ഥന. രാം നഗര്‍, ചെമ്മട്ടം വയല്‍, കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാന ഓര്‍ഫനേജ്, ഐ.ടി.ഐ, കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ഗവ.സ്‌കൂള്‍ ചോയ്യംകോട്, ചായ്യോത്ത്, കോടോം ബേളൂര്‍, കല്ലാര്‍,പനത്തടി, ബളാല്‍,ഇടത്തോട്, ബലാല്‍,വെള്ളരിക്കുണ്ട് പ്രദേശങ്ങളിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പര്യടനം നടത്തി. രോഗാവസ്ഥയിലുള്ള കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞമ്പുനായരുടെ വെള്ളിക്കോത്തുള്ള വീട് സന്ദര്‍ശിച്ചു. പടിഞ്ഞാറേക്കരയിലുള്ള മരണവീട്ടിലും അദ്ദേഹമെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ പത്തരയോടെ ബാഡൂരിലെത്തിയ സതീഷ് ചന്ദ്രന് നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ബെദിരംപള്ള, സുബ്ബയ്യക്കട്ട, പൈവളികെ നഗര്‍, ബായാര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. നേതാക്കളായ സി.എച്ച് കുഞ്ഞമ്പു, വി.പി.പി മുസ്തഫ, കെ.ആര്‍ ജയാനന്ദ, ബി.വി രാജന്‍, എം. അനന്തന്‍ നമ്പ്യര്‍, പി. രഘുദേവന്‍, എം. ശങ്കര്‍ റൈ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."