എസ്.വൈ.എസ് ആമില: വഫ്ദ് ഓറിയന്റേഷന്‍ ക്യാംപ് വയനാട്ടില്‍
കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആമില സന്നദ്ധ സേവന വിഭാഗത്തിന്റെ സംസ്ഥാനതല വഫ്ദ് ഓറിയന്റേഷന്‍ ക്യാംപ് വയനാട്ടില്‍ വച്ച് നടത്താന്‍ സംസ്ഥാന പ്ലാനിങ് സമിതി തീരുമാനിച്ചു. ജൂലൈ 21 ന് അസര്‍ മുതല്‍ 22 ന് രാവിലെ വരെയാണ് പരിപാടി. സംസ്ഥാന പ്ലാനിങ് സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ കര്‍മസമിതി അംഗങ്ങള്‍, മണ്ഡലം റഈസുമാര്‍ എന്നിവരാണ് ക്യാംപില്‍ പങ്കെടുക്കുക.
പ്ലാനിങ് സമിതി യോഗം സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമുല്ലൈലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന റഈസ് നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ റഹ്മാനി, സലീം എടക്കര സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (പാലക്കാട്), കെ.ടി മൊയ്തീന്‍ ഫൈസി (മലപ്പുറം), അബൂബക്കര്‍ ഫൈസി മലയമ്മ, കെ.എന്‍.എസ് മൗലവി (കോഴിക്കോട്), എ.എ മുഹമ്മദ് അനസ് ബാഖവി (എറണാകുളം), കെ.എ നാസര്‍ മൗലവി (വയനാട്), കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ (ഇടുക്കി), സിദ്ദിഖ് ഫൈസി വെണ്‍മണല്‍ (കണ്ണൂര്‍), എസ്. അബ്ദുറഷീദ് ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."