കര്‍ഷക ദുരിതമകറ്റാന്‍ കോണ്‍ഗ്രസ് തിരിച്ചുവരും: ഉമ്മന്‍ചാണ്ടി
ഇരിട്ടി: കര്‍ഷകരുടെ ദുരിതങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കീഴ്പ്പള്ളിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറയുന്നതു പ്രാവര്‍ത്തികമാക്കുകയെന്നതാണു രാഹുല്‍ ഗാന്ധി ശൈലി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കര്‍ഷകര്‍ക്കു നല്‍കിയ വാക്കുപാലിച്ച് കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുതി തള്ളി. കാര്‍ഷിക മേഖലയും തൊഴില്‍ മേഖലയും വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ രാജ്യപുരോഗതി നേടുവാന്‍ കഴിയൂവെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി ഭരണം രാജ്യത്തെ പുറകോട്ട് നയിച്ച ഭരണമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
എന്‍. മുഹമ്മദ് അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ, അന്‍സാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, ലിസി ജോസഫ്, പൂക്കോത്ത് സിറാജ്, കെ.ജെ തോമസ്, തോമസ് വര്‍ഗീസ്, ബിപിന്‍ തോമസ്, മാത്യുക്കുട്ടി പന്തപ്ലാക്കല്‍, വത്സന്‍ അത്തിക്കല്‍, കെ. വേലായുധന്‍, വി.ടി തോമസ്, സി.വി ജോസഫ്, ജിമ്മി അന്തിനാട്ട്, മാര്‍ഗരറ്റ് ജോസ്, ഷിജി നടുപറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."