മഹേഷ് വധം: 11 സി.പി.എമ്മുകാര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: ചിറ്റാരിപ്പറമ്പിലെ ഓട്ടോറിക്ഷാഡ്രൈവറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ അനന്തോത്ത് മഹേഷിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ 11 പേരെ ജീവപര്യന്തം തടവിനും 50,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.എല്‍ ബൈജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കുന്ന തുകയില്‍ മൂന്നുലക്ഷം രൂപ മഹേഷിന്റെ കുടുംബത്തിന് നല്‍കാനും ബാക്കി തുക സര്‍ക്കാരിലേക്ക് അടക്കുവാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരും ചിറ്റാരിപ്പറമ്പ് സ്വദേശികളുമായ പൊങ്ങോളി ധനേഷ്, നെല്ലിക്ക ഉത്തമന്‍, ആര്‍ഷാ നിവാസില്‍ ഓണിയന്‍ ബാബു, നെല്ലിന്റെ കീഴില്‍ ചെമ്മേരി പ്രകാശന്‍, ചെറിയോടി പറമ്പത്ത് മനോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നടുവിലക്കണ്ടി കാരോട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനേഷ്, കരുണന്‍പറമ്പില്‍ മുകേഷ്, മണപ്പാട്ടി സൂരജ്, ഷിനി നിവാസില്‍ വയലേരി ഷിജു എന്നിവരാണു കേസിലെ പ്രതികള്‍.
2008 മാര്‍ച്ച് ആറിനു വൈകിട്ട് അഞ്ചോടെ മാനന്തേരിയിലായിരുന്നു കൊല നടന്നത്. കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ 11 പേരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി പിന്നീടു ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ കെ.പി ബിനിഷ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."