കൂട്ടായ്മ പാരയായി; കുടുംബ ബന്ധങ്ങള്‍ തകര്‍ന്നതായി പരാതി
തലശ്ശേരി: തലശ്ശേരി നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കൂട്ടായ്മ ഒട്ടേറെ കുടുംബങ്ങള്‍ക്കിടയില്‍ അകല്‍ച്ചക്കിടയാക്കിയതായി വ്യാപക പരാതി. കൂട്ടായ്മയില്‍ പങ്കെടുത്ത ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ച് അതിഗുരതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പ്രശ്‌നം പുറം ലോകം അറിഞ്ഞത്.
2016 ഡിസംബര്‍ 25ന് തലശ്ശേരി നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലാണ് നവ മാധ്യമ കൂട്ടായ്മയിലൂടെ പിറന്ന സംഘടനയുടെ കൂട്ടായ്മ നടന്നത്. ഇതില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. കൂട്ടായ്മയുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ വ്യത്യസ്തമായ പരിപാടിയില്‍ പങ്കെടുത്ത ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഓരോത്തരും കണ്ണടച്ച് നിന്നാല്‍ ഒരാള്‍ ഒരു സമ്മാനം അവര്‍ക്ക് നല്‍കുകയായിരുന്നു. കൂട്ടായ്മയിലൂടെ നേരില്‍ പരിചയപ്പെട്ട പലരും സൗഹൃദം വളര്‍ത്തി.
എന്നാല്‍ ഇതില്‍ ചില വിരുതന്‍മാര്‍ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ചാറ്റിങില്‍ ഏര്‍പ്പെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മൂന്ന് കുടുംബങ്ങള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ ചതിക്കുഴി. ഗള്‍ഫിലും മറ്റ് പുറം നാടുകളിലും ജോലി നോക്കുന്നവരുടെ ഭാര്യമാര്‍ ഉള്‍പ്പെടെ കൂട്ടായ്മയിലെത്തിയിരുന്നു. സാമൂഹ്യ സേവനം ഉള്‍പ്പെടെ നല്ലൊരു ബന്ധം പ്രതീക്ഷിച്ച് കൂട്ടായ്മക്കെത്തിയവര്‍ ഇന്ന് ചതിക്കുഴിയില്‍ വീണതിന്റെ ജാള്യതയിലാണ്.
കഴിഞ്ഞ ദിവസമാണ് ഈ കൂട്ടായ്മയില്‍ പങ്കെടുത്ത യുവതി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായത്. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ഈ സംഭവത്തോടെയാണ് കൂട്ടായ്മയുടെ കുരുക്ക് നാട്ടുകാര്‍ അറിയുന്നത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."