ബോംബുകളും ഇരുമ്പുപൈപ്പുകളും കണ്ടെത്തി
കണ്ണൂര്‍: അഴീക്കോട് കാപ്പിലെ പീടികയില്‍ ഒഴിഞ്ഞ പറമ്പില്‍ ബോംബുകളും ഇരുമ്പു പൈപ്പുകളും പിടികൂടി. ഉഗ്രശേഷിയുളള രണ്ടു സ്റ്റീല്‍ ബോംബുകളും ഒരു ബോട്ടില്‍ ബോംബ്, നാല് ഇരുമ്പ് പൈപ്പുകളുമാണ് വളപട്ടണം പൊലിസും ബോംബ് സ്ക്വാഡും ചേര്‍ന്നു നടത്തിയ സംയുക്ത റെയ്ഡില്‍ കണ്ടെടുത്തത്. കാപ്പിലെപീടിക ജങ്ഷനില്‍ ബസ്സ്റ്റോപ്പിനു സമീപം ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ജില്ലാ പൊലിസ് മേധാവി ശിവവിക്രം നല്കിയ പരിശോധനാ നിര്‍ദേശ പ്രകാരം വളപട്ടണം എസ്.എച്ച്.ഒ ആര്. ആനന്ദിന്റെ നേതൃത്വത്തിലുളള സംഘമാണു പരിശോധനയില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നു വളപട്ടണം പൊലിസ് അറിയിച്ചു. ജനങ്ങള്‍ക്കു ഭയരഹിതമായി വോട്ടു ചെയ്യുന്നതിനു വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലാ ഭരണകൂടം തുടര്‍ന്നും ഉറപ്പ് വരുത്തുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. എ.എസ്.ഐ കുഞ്ഞിരാമന്, സി.പി.ഒ രാജേഷ്, ബോംബ് സ്ക്വാഡ് അംഗങ്ങളായ അജിത്, രഞ്ജിത്ത്, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."