മോഹനന് വധം: ബി.ജെ.പി പ്രവര്ത്തകന് കീഴടങ്ങി
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സി.പി.എം പ്രാദേശിക നേതാവ് കെ. മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്ത്തകന് കോടതിയില്‍ കീഴടങ്ങി. പിണറായി ചേരിക്കലിലെ പി. ജിതേഷ് (32) ആണ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാംക്ലാസ് കോടതിയില്‍ കീഴടങ്ങിയത്. 2016 ഒക്ടോബര്‍ 10നായിരുന്നു സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മോഹനന് കൊല്ലപ്പെട്ടത്. കേസില്‍ പതിനാറാം പ്രതിയാണു ജിതേഷ്. കേസിലെ മറ്റു പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായം നല്കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇയാളെ അറസ്റ്റുചെയ്യാന്‍ സാധിക്കാത്തതിനാല്‍ മറ്റു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഈയിടെ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജിതേഷിനെ കോടതി ഏപ്രില്‍ 12 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ആകെ 16 പ്രതികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."