അധികൃതര്‍ക്ക് ഇന്നും ഇതു 'ചെറിയ സ്റ്റേഷന്‍'
ചെറുപുഴ: ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടും ചെറുപുഴയ്ക്ക് മാത്രം വീണ്ടും അവഗണന. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷന്‍ ആയിട്ടുപോലും ചെറുപുഴയിലേക്ക് ജീവനക്കാരെ നിയമിക്കാത്തത് ഏറെ പരാതിക്കിടയാക്കുന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച സ്റ്റേഷനില്‍ അന്നുതന്നെ ആവശ്യത്തിന് അംഗബലം ഉണ്ടായിരുന്നില്ല.
നാല്‍പ്പതോളം പൊലിസുകാര്‍ വേണ്ട സ്റ്റേഷനില്‍ ഇപ്പോള്‍ ആകെയുള്ളത് എസ്.ഐ അടക്കം പത്തൊന്‍പതു പേരാണ്. ഇവരില്‍ പലര്‍ക്കും മിക്ക ദിവസങ്ങളിലും സ്‌പെഷല്‍ ഡ്യൂട്ടിയും എടുക്കേണ്ടി വരും. അടുത്തിടെയായി ഇവിടെയുള്ളവരില്‍ ചിലരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
എ.ആര്‍ ക്യാംപില്‍ നിന്നു ലോക്കല്‍ പൊലിസിലേക്ക് എത്തിയ പുതിയ പൊലിസുകാരെ ജില്ലയിലെ മിക്കവാറും എല്ലാ സ്റ്റേഷനുകളിലും നിയമിച്ചിട്ടുണ്ടെങ്കിലും ചെറുപുഴയ്ക്ക് മാത്രം ആരുമില്ല. ചെറുപുഴയില്‍ ബീവറേജസ് ഔട്‌ലറ്റ് വന്നതോടെ പൊലിസിന് പണി ഇരട്ടിക്കുകയും ചെയ്തു.
ചെറുപുഴയ്ക്കു ശേഷം വന്ന മുഴക്കുന്ന് സ്റ്റേഷനില്‍ പോലും ആവശ്യത്തിന് പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്. ചെറുപുഴ സ്റ്റേഷന്റെ സേനാബലം സംസ്ഥാന ധനകാര്യ വകുപ്പ് അംഗീകരിക്കാത്തതാണ് ഇവിടേക്ക് ആളുകളെ നിയമിക്കാത്തതെന്നാണ് അധികൃതരുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."