മാതൃകയാക്കാം ഡോക്ടര്‍മാരുടെ ഈ തോട്ടം
തളിപ്പറമ്പ്: ആതുരസേവനത്തോടൊപ്പം ജൈവകൃഷിയിലും വിജയം കൊയ്ത് പരിയാരം ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ജീവനക്കാരും. കോളജിന്റെ 25ാം വാര്‍ഷികം പ്രമാണിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഒന്നായാണ് ഫാം ക്ലബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി ആരംഭിച്ചത്. ആശുപത്രിയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമായി വിളഞ്ഞു നില്ക്കുന്ന പച്ചക്കറിത്തോട്ടം മാറി. തക്കാളി, വെണ്ട, പയര്‍, ചീര, വഴുതിന, നേന്ത്രവാഴ അങ്ങനെ നീളുന്നു കൃഷി.
ആശുപത്രിയുടെ കാടുപിടിച്ചു കിടന്ന മുന്‍വശം തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയെടുത്ത് പാറ നിറഞ്ഞ മണ്ണില്‍ ചകിരിച്ചോറ് വിരിച്ചാണ് വിത്തിറക്കിയത്. ഇതിനായി പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നു മികച്ചയിനം വിത്തുകളും ശേഖരിച്ചു. ആശുപത്രിയിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വെള്ളമാണ് കൃഷിയാവശ്യത്തിനുപയോഗിച്ചത്. ഓരോദിവസം ഇടവിട്ടാണ് വിളവെടുപ്പ്. ആശുപത്രി കാന്റീന്, ഹോസ്റ്റല്‍, തുടങ്ങിയയിടങ്ങളില്‍ നല്കി മിച്ചം വരുന്ന പച്ചക്കറി ജീവനക്കാര്‍ക്കിടയിലും വില്പന നടത്തും.
ആരോഗ്യം മരുന്നുകളിലൂടെ മാത്രം ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ലെന്നും വിഷരഹിതമായ പച്ചക്കറികളിലൂടെയും സായത്തമാക്കേണ്ടതാണെന്നു തെളിയിക്കുന്നതാണ് ഇവരുടെ വിജയഗാഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."