HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: രണ്ടു മാധ്യമങ്ങള്ക്കെതിരേ കേസ്
backup
April 19 2017 | 22:04 PM
കേളകം: കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരി ഫാ. റോബിന് വടക്കുംചേരിയുടെ പീഡനത്തിനിരയായി പ്രസവിച്ച പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധം മാതാപിതാക്കളുടെ ചിത്രങ്ങളും വീടും പരിസരവും പ്രദര്‍ശിപ്പിച്ചതിനു രണ്ടു മാധ്യമങ്ങള്ക്കെതിരേ പൊലിസ് കേസെടുത്തു. സൂര്യ ടി.വി, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രം എന്നിവയ്ക്കെതിരേയാണു കേളകം പൊലിസ് കേസെടുത്തത്. വാര്‍ത്താധിഷ്ഠിത പരിപാടിയിലാണു പെണ്‍കുട്ടിയുടെ വീടും പരിസരവും മാതാപിതാക്കളുടെ ദൃശ്യങ്ങളും ചാനല്‍ സംപ്രേക്ഷണം ചെയ്തത്. സമാന രീതിയിലാണു ഓണ്‍ലൈന്‍ പത്രവും വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."