HOME
DETAILS
MAL
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഉപനിഷത്തുകള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു
backup
July 05 2018 | 20:07 PM
തിരുവനന്തപുരം: സ്വാമി മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എട്ട് ഉപനിഷത്തുകള്‍ ഗവര്‍ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു. എം.പി അബ്ദുസ്സമദ് സമദാനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ഉപനിഷത്ത്ജ്ഞാനസാഗരം എന്ന വിഷയത്തില്‍ സമദാനി പ്രഭാഷണം നടത്തി. സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിച്ചു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്ത്തികേയന് നായര്‍ അധ്യക്ഷനായി. പ്രസാര്‍ഭാരതി എ.ഡി.പി എസ് രാധാകൃഷ്ണന്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ ഡോ.ബി.സുഗീത, അസി. ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റുമാരായ ഡോ.ഷീജ.ഒ.കെ, അപര്‍ണ.എസ്.കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."