ഭൂകമ്പങ്ങള്‍ക്കു കാരണം ചന്ദ്രനെന്ന വാദവുമായി ഗവേഷകന്‍
കോഴിക്കോട്: ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനാണ് ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നതെന്ന വാദവുമായി ഗവേഷകന്‍ രംഗത്ത്. ഭൂമിക്ക് വെളിയില്‍ ബഹിരാകാശത്തുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഭൂമിയുടെ സ്വാഭാവിക ചലനത്തില്‍ മാറ്റമുണ്ടാകുന്നതെന്നും ഡിസംബറില്‍ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും വാദിച്ച് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി പി. ശിവനുണ്ണിയാണ് രംഗത്ത് വന്നിരിക്കുന്നത്.
ചന്ദ്രനില്‍ ചെറിയ ഉപകരണം സ്ഥാപിച്ച് പഠനം നടത്തിയാല്‍ ഭൂകമ്പം കൃത്യമായി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തന്‍ തന്റെ കണ്ടെത്തലുകള്‍ ചോദിച്ചറിഞ്ഞെന്നും അടുത്ത കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിഷയം അവതരിപ്പിക്കാമെന്ന് ഡോ. അജിത് പ്രഭു വാക്കു തന്നതായും ശിവനുണ്ണി പറഞ്ഞു. താന്‍ 12 വര്‍ഷമായി ഭൂകമ്പത്തിന്റെ കാരണം അന്വേഷിച്ചുള്ള ഗവേഷണം നടത്തുകയാണെന്നും നാസയുടെ വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് താന്‍ ഇത്തരം നിഗമനങ്ങളിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ. ബാലകൃഷ്ണന്‍, ഹബീബ് റഹ്മാന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."