HOME
DETAILS
MAL
ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
backup
March 30 2019 | 07:03 AM
ഏലംകുളം: പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും, സല്‍ക്കാരങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ഉല്‍പ്പന്നങ്ങള്‍ ശുദ്ധമാണെന്നുറപ്പു വരുത്താനും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പ്രത്യേകം നിര്‍ദേശം നല്കി.
മേലാറ്റൂര്‍ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏലംകുളം പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അരുണ്‍കുമാര്‍ പ്രവര്‍ത്തന രൂപരേഖ വിശദീകരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍ കുമാര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. അബൂബക്കര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. മുനീര്‍, കൃഷി ഓഫിസര്‍ സുനില്‍ കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."