പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: ഹൈക്കോടതിയില്‍ കെ.എം.സി.സിയുടെ ഹരജി
കൊച്ചി: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ദുബൈ കെ.എം.സി.സി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഇന്ത്യയിലെ തന്നെ ഹോട്ട്സ്പോട്ടുകളായ ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു വരുന്നവര്‍ കൊവിഡ് പരിശോധന നടത്താതെയാണ് കേരളത്തിലെത്തുന്നത്. വിദേശത്തുനിന്നു വരുന്നവര്‍ക്കു മാത്രം കൊവിഡ് പരിശോധന വിവേചനപരമാണെന്നും ഹരജിക്കാരന് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ദേ ഭാരത് മിഷന്റെ നിബന്ധനകള്‍ മാത്രം പാലിച്ചു പ്രവാസികള്‍ക്കു റാപിഡ് ടെസ്റ്റ് നടത്തി കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഹരജിയില്‍ പറയുന്നു.
ഗള്‍ഫില്‍നിന്നു വരുന്നവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്തണമെന്ന തീരുമാനത്തില്‍ നിഗൂഢതയുണ്ടെന്നും ഹരജിക്കാരന് ആരോപിച്ചു. ദുബായ് കെ.എം.സി.സിയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയംഗം സഹീര്‍ നടുത്തൊടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."