കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ടെസ്റ്റുകളുമായി ടി.ബി സെല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ടെസ്റ്റുകളുമായി സംസ്ഥാന ടി.ബി സെല്‍. 45 മിനിറ്റിനുള്ള ഫലമറിയുന്ന എക്സ്പര്‍ട്ട് എസ്.എ.ആര്.എസ് പരിശോധനയും ഒരു മണിക്കൂറില്‍ ഫലമറിയുന്ന ട്രൂ നാറ്റ് മെഷീന് പരിശോധനയുമാണ് ടി.ബി സെല്‍ നടത്തുന്നത്.
നിലവില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍, രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകര്‍, കഠിനമായ ശ്വാസകോശ രോഗം, കൊവിഡ് സംശയിക്കപ്പെടുന്ന മരണങ്ങള് മുതലായ സാഹചര്യങ്ങളില്‍ സാമ്പിളുകള്‍ പരിശോധിക്കാനാണ് എക്സ്പര്‍ട്ട് എസ്.എ.ആര്.എസ് പരിശോധന നടത്തുന്നത്. ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങളോട് അനുബന്ധമായും തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ കോളജുകളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലുമായി സംസ്ഥാനത്താകെ 19 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.ക്ഷയരോഗം പരിശോധിക്കാനുപയോഗിക്കുന്ന ട്രൂ നാറ്റ് മെഷീനുകളും ഇപ്പോള്‍ കൊവിഡ് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനും ഉപയോഗിക്കാനാവും. പ്രധാനമായും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കൊവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിനു പുറത്തുനിന്നെത്തുന്നതോ ആയ ഗര്‍ഭിണികളുടെയും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ള കൊവിഡ് സംശയിക്കുന്നവരുടെയും കൊവിഡ് സംശയിക്കപ്പെടുന്ന മരണങ്ങളും ട്രൂനാറ്റ് പ്ലാറ്റ്ഫോമില്‍ പരിശോധിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ടി.ബി ഓഫിസര്‍ ഡോ. സുനില്‍ കുമാര്‍ എം. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."