പ്രത്യേക പനി ക്ലിനിക്ക് തുറക്കും
കണ്ണൂര്‍: മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിക്കെതിരേ ചികിത്സയും പ്രതിരോധവും ശക്തമാക്കാന്‍ ജില്ലാ ഹോമിയോപതി വകുപ്പ് പനി ക്ലിനിക്ക് തുടങ്ങും. 21 മുതല്‍ പാലോട്ട് പള്ളി വി.എം.എം ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. നഗരസഭയുടെ സഹകരണത്തോടെ എല്ലാ വാര്‍ഡുകളിലും 58,000 പേര്‍ക്ക് പ്രതിരോധ മരുന്ന് എത്തിക്കും. മരുന്നു കിട്ടാത്തവര്‍ക്ക് മരുതായി ഗവ. ഹോമിയോ ഡിസ്പന്‍സറിയില്‍ നിന്നോ പാലോട്ട് പള്ളി പനി ക്ലിനിക്കില്‍ നിന്നോ മരുന്നു വാങ്ങാം. നേരത്തെ മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഹോമിയോ വകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ ഡി.എം.ഒയുടെ നേത്യത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നു വിതരണം ചെയ്തിരുന്നു. മറ്റ് പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുകയാണങ്കില്‍ വിവരം 0497 27117726, 9447688860 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹോമിയോ)അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എന്‍.എച്ച്.എം സ്ഥാപനങ്ങളിലും ഡെങ്കിപ്പനി മരുന്നുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."