സാക്ഷിയെ ഭീഷണിപ്പെടുത്തി; കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
ഇരിങ്ങാലക്കുട: കൊലക്കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം സാക്ഷിയെ ഭീഷണിപ്പെടുത്തിയ കാരണത്താല്‍ റദ്ദാക്കി. മുകുന്ദപുരം താലൂക്ക് പടിയൂര്‍ ദേശത്ത് പത്താഴക്കാട്ടില്‍ മിഥുന് അനുവദിച്ച ജാമ്യമാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് റദ്ദാക്കിയത്.
ഇളയമ്മയുടെ മകളെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനരികില്‍ വച്ച് 2018 ജനുവരി 28ന് പ്രതി മിഥുന് പൈപ്പു കൊണ്ട് തലയ്ക്കടിച്ച് പൊതുസ്ഥലത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ മിഥുന് ജില്ലാസെഷന്‍സ് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
സുജിത്ത് കൊലക്കേസിലെ പ്രധാന സാക്ഷിയായ കൊല്ലപ്പെട്ട സുജിത്തിന്റെ ഇളയമ്മയുടെ മകളെ വീണ്ടും ശല്യം ചെയ്യുകയും സുജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാമാധവനെ മിഥുന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."